2020-05-12 By Admin
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ലോക് ഡൗൺ മെയ് 17 നു അവസാനിക്കുന്നതിനു മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിൽ പങ്കെടുത്തിരുന്നു. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ചുള്ള പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന. നിരവധി സംസ്ഥാനങ്ങൾ ലോക് ഡൗൺ ഈ മാസം അവസാനം വരെ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ലോക് ഡൗൺ തുടരുമെന്നും എന്നാൽ കൂടുതൽ ഇളവുകൾ പരിഗണിക്കുമെന്നും പ്രധാനമന്ത്രി യോഗത്തിനു ശേഷം അഭിപ്രായപ്പെട്ടിരുന്നു.