2020-05-12 By Admin
ജനീവ: ലോക വ്യാപകമായി കോവിഡ് 19 രണ്ടാം ഘട്ട ഭീഷണ നിലനിൽക്കുന്നതിനാൽ ലോക്ഡൗൺ പിൻവലിക്കുന്ന രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ ).ദക്ഷിണ കൊറിയയിലും ജർമനിയിലും ലോക് ഡൗൺ പിൻവലിച്ചതിനു ശേഷം കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദക്ഷിണ കൊറിയയിൽ നൈറ്റ് ക്ലബുകൾ തുറന്നതിനു ശേഷം നൂറിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും ഡബ്ള്യുഎച്ച്ഒ യുടെ എമർജൻസീസ് പ്രോഗ്രാം തലവൻ ഡോ. മൈക്ക് റയാൻ പറഞ്ഞു. ക്ലസ്റ്ററുകളെക്കുറിച്ച് പൂർണ്ണ വിവരങ്ങൾ ലഭിക്കാതെ രോഗബാധ താഴ്ന്ന നിലയിൽ തുടരുകയാണെങ്കിൽ, വൈറസ് വീണ്ടും ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക് ഡൗൺ പിൻവലിച്ച ജർമനിക്കും ദക്ഷിണകൊറിയക്കും പുതിയ ക്ലസ്റ്ററുകളെ അടിച്ചമർത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും എന്നാൽ കോവിഡിന്റെ രണ്ടാം വരവ് ഒഴിവാക്കുക പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.