2020-05-11 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് നിന്നുള്ള നാല് പേർക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കാസർകോട് ജില്ലയിൽ നിന്നും രോഗം സ്ഥിരീകരിച്ചവർ മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. സമ്പർക്കം വഴിയാണ് വയനാട് ജില്ലയിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 489 പേർക്ക് രോഗം ഭേദമായി. 27 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ഇന്നലെവരെ 1307 പേരാണ് വിദേശത്ത് നിന്നും വന്നത്. അതിൽ 650 പേർ വീടുകളിലും 641 പേർ കോവിഡ് കെയർ സെന്ററുകളിലും 16 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.