2020-05-11 By Admin
ന്യൂഡൽഹി: ന്യൂഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് നടത്തുന്ന ട്രെയിൻ സർവീസിന്റെ സ്റ്റോപ്പുകൾ റെയിൽവേ വെട്ടിക്കുറച്ചു. മറ്റന്നാൾ ആരംഭിക്കുന്ന ട്രെയിൻ സർവീസിന് കോഴിക്കോടും എറണാകുളം ജംക്ഷനിലും മാത്രമേ സ്റ്റോപ്പ് ഉണ്ടായിരിക്കുകയുള്ളുവെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. നേരത്തെ ഒൻപത് സ്റ്റോപ്പുകൾ ഉണ്ടാകുമെന്നാണ് റെയിൽവേ അറിയിച്ചിരുന്നത്. റെയിൽവേ പുറത്ത് വിട്ട ലിസ്റ്റിൽ കൊല്ലം, ആലപ്പുഴ, കാസർകോട് തുടങ്ങി ജില്ലകളെയെല്ലാം ഉൾപ്പെടുത്തിയിരുന്നു. രാജധാനി ട്രെയിനിന്റെ സ്റ്റോപ്പുകളാണ് ഇതൊക്കെ.കൊങ്കൺ പാത വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമ്പോൾ മാത്രമേ കൃത്യമായി ഏതൊക്കെ സ്റ്റോപ്പുകളാണ് ഉള്ളതെന്ന് അറിയാൻ കഴിയുകയുള്ളു