2020-05-11 By Admin
ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിർത്തി വെച്ച ട്രെയിൻ സർവീസ് മെയ് 12 മുതൽ മിതമായ രീതിയിൽ പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചു. കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച്ച ഡൽഹിയിൽ നിന്ന് പുറപ്പെടും. ആദ്യ ഘട്ടത്തിൽ 15 കേന്ദ്രങ്ങളിലേക്ക് 30 സർവീസാണ് ഉണ്ടാവുക. ന്യൂഡൽഹിയിൽ നിന്ന് ബാംഗ്ലൂർ, മുംബൈ, ചെന്നൈ, തിരുവനന്തപുരം തുടങ്ങി വിവിധ സംസ്ഥാനങ്ങളെ കേന്ദ്രങ്ങളിലേക്കും തിരിച്ചുമാണ് സർവീസ് നടത്തുക. വെള്ളിയാഴ്ച്ച കേരളത്തിലേക്കുള്ള ട്രെയിൻ തിരുവനന്തപുരത്തെത്തും. ആഴ്ച്ചയിൽ മൂന്ന് രാജധാനി സർവീസുകൾ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവും. ന്യൂഡൽഹിയിൽ നിന്നാണ് രാജധാനി സർവീസ് പുറപ്പെടുക. കൊങ്കൺ വഴിയാകും യാത്ര. ടിക്കറ്റ് ബുക്കിങ് ഇന്ന് വൈകിട്ട് മുതൽ ഐആർസിടിസി വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. കോവിഡ് രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്ക് മാത്രമാണ് യാത്രാ അനുമതി. എല്ലാവരും മുഖാവരണം അണിയണം. യാത്രക്ക് മുൻപായി യാത്രക്കാരുടെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കും.