2020-05-11 By Admin
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിനെ നെഞ്ചു വേദനയെ തുടർന്ന് ദൽഹി എയിംസിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച്ച രാത്രി 8.45 നാണ് അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. എയിംസിലെ കാർഡിയോ തൊറാസിക് വാർഡിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. തുടർന്ന് നിരവധി നേതാക്കൾ അദ്ദേഹത്തിന് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും രോഗ സൗഖ്യത്തിനു വേണ്ടി ആശംസകൾ അറിയിച്ചു