ഹോം ക്വാറന്റൈന് പുതിയ മാർഗനിർദേശവുമായി കേന്ദ്ര സർക്കാർ

2020-05-11 By Admin

ന്യൂഡൽഹി : ഹോം ക്വാറന്റൈന് പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്. മാർഗരേഖ പ്രകാരം രോഗലക്ഷണം ഇല്ലാത്തവർക്കും, ചെറിയ രോഗ ലക്ഷണം ഉള്ളവർക്കും വീടുകളിൽ ഐസൊലേഷനിൽ കഴിയാം. നിരീക്ഷണത്തിനു ശേഷം ഇവർക്ക് പരിശോധന ആവശ്യമില്ല. രോഗികൾക്ക് കഴിയാനായി വീടുകളിൽ ശുചിമുറിയോടു കൂടിയ റൂം വേണം. രോഗിയെ സഹായിക്കാൻ മുഴവൻ സമവവും ഒരാൾ വേണം. ഇവർ നിരന്തരം ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം എന്നിവയാണ് പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ. തുടർച്ചയായി 10 ദിവസം പനി ഇല്ലെങ്കിൽ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം. രോഗിയും സഹായിയും ട്രിപ്പിൾ ലെയർ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം. രോഗിയുടെ സ്ഥിതി മോശമാവുകയാണെങ്കിൽ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മതിയെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||