2020-05-11 By Admin
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 67,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4213 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിൽ രോഗം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ കണക്കാണിത്. മഹാരാഷ്ട്രയിൽ മാത്രം 1934 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 669 പേർക്കും, ഗുജറാത്തിൽ 398 പേർക്കും ഡൽഹിയിൽ 381 പേർക്കും മുംബൈ യിൽ 875 പേർക്കുമാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം വർധിക്കാൻ കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിപ്പോക്ക് കാരണമാകുമെന്നാണ് സൂചന. 24 മണിക്കൂറിനിടെ 128 പേർ കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടു. ഇതോടെ മൊത്തം മരണ സംഖ്യ 2,206 ആയി. ഇതുവരെ 20,917 പേർ രോഗ മുക്തരായി.