2020-05-11 By Admin
തിരുവനന്തപുരം: ലോക്ഡൗണിൽ രാജ്യം അടച്ചിട്ടപ്പോൾ പ്രതിസന്ധിയിലായ ജനങ്ങൾക്ക് വൈദ്യുതി ബോർഡിന്റെ ഇരുട്ടടിയും. അംഗങ്ങൾ മുഴുവൻ വീടുകളിൽ ഉള്ളതിനാൽ വൈദ്യുതി ഉപഭോഗം കൂടിയതും ദിവസം കൂട്ടി മീറ്റർ റീഡിങ് എടുത്തതുമാണ് ബില്ല് അമിതമായി ഉയരാൻ കാരണം. രണ്ടു മാസത്തെ ബിൽ തുക കണക്കാക്കിയിരുന്ന സ്ഥാനത്ത് ലോക് ഡൗൺ മൂലം എഴുപത് ദിവസത്തെ മീറ്റർ റീഡിങ്ങാണ് വൈദ്യുതി ബോർഡ് എടുക്കുന്നത്. ഇത് കാരണം മിക്ക ഉപഭോക്താക്കളും ഉയർന്ന സ്ളാബ് അനുസരിച്ച് വൈദ്യുതി ബില്ല് അടക്കേണ്ടി വരുന്നു. ഇത് അശാസ്ത്രീയമാണെന്നാണ് ഉപഭോക്താക്കളുടെ പരാതി. നിലവിൽ രണ്ട്മാസത്തെ ബില്ല് കണക്കാക്കി ബിൽ തുക നൽകണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.