2020-05-11 By Admin
സാൻഫ്രാൻസിസ്കോ: 600 ഓളം ആമസോൺ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി അമേരിക്കൻ മാധ്യമമായ സി.ബി.എസ്. ന്യൂസ് റിപ്പോർട്ട്. ഇതിൽ ആറുപേർ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇൻഡിയാനയിലെ ആമസോൺ വെയർ ഹൗസിൽ ജോലി ചെയ്യുന്ന ജീവനക്കാരിയായ ജന ജുമ്പ് ഒരു ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യു എസിൽ മൊത്തത്തിലുള്ള ആമസോൺ ജീവനക്കാരിൽ നിന്നുമാണ് ഇത്രയും പേർക്ക് രോഗം ബാധിച്ചതെന്ന് ഇവർ പറയുന്നു. കോവിഡ് വ്യാപനത്തിനിടയിലും 1.75 ലക്ഷം പേരാണ് അമേരിക്കയിൽ ആമസോണിനു വേണ്ടി ജോലി ചെയ്യുന്നത്.