ലോക്ഡൗണിലും രോഗബാധിതരുടെ എണ്ണം കുതിക്കുന്നു :ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 62 ,000 കടന്നു

2020-05-10 By Admin

ന്യൂഡൽഹി: ലോക്ഡൗൺ രണ്ടു പ്രാവശ്യം നീട്ടി രാജ്യം അടച്ചിട്ടിട്ടും ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. ഇതുവരെ രോഗം ബാധിച്ചവർ 62000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ 3277 കോവിഡ് കേസുകൾ റിപ്പോർട് ചെയ്തു. 128 പേർ മരിച്ചു . രാജ്യത്ത് മൊത്തം കൊറോണ ബാധിതരുടെ എണ്ണം 62 ,939 ആയി.ഇതുവരെ മരിച്ചവരുടെ സംഖ്യ 2109 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ 50 ശതമാനവും അഞ്ച് നഗരങ്ങളിൽ നിന്നാണ്. ദൽഹി, മുംബൈ, പൂനെ, അഹമ്മദാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. മുംബൈയിലെ സ്ഥിതി ആശങ്കാജനകമായി തുടരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||