2020-05-10 By Admin
ഭോപ്പാൽ: മധ്യപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾ കയറിയ ലോറി മറിഞ്ഞു അഞ്ച് പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിന് 200 കിലോമീറ്റർ അകലെ നരസിംഹപൂരിൽ ഞായറാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. ഹൈദരാബാദിൽ നിന്നും യു പിയിലേക്കും മധ്യപ്രദേശിലേക്കും പോയ കുടിയേറ്റ തൊഴിലാളികളാണ് അപകടത്തിപെട്ടത്.