ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു

2020-05-10 By Admin

ന്യൂയോർക്ക് : ലോകത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 41 ലക്ഷം കടന്നു. ഇതുവരെ 41,00,796 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത വൈറസ് ഇതുവരെ 2,80,432 പേരുടെ ജീവൻ അപഹരിച്ചു. 14,41,484 പേർക്ക് ഇതുവരെ രോഗം ഭേദമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ലോകത്ത് മൊത്തം സ്ഥിരീകരിക്കപ്പെട്ട രോഗികളിൽ നാലിൽ ഒന്നും അമേരിക്കയിലാണ്. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1568 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ അകെ മരണം 80,037 ആയി.
ഇതുവരെ കോവിഡ് ഏറ്റവും കൂടുതൽ വ്യാപനം ഉണ്ടായത് അമേരിക്ക ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലായിരുന്നെങ്കിൽ ആഫ്രിക്കയിലേക്കും രോഗം അതിവേഗം പടരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലും വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ കോവിഡിന്റെ വ്യാപനം കൂടുന്നത് വലിയ ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്. മരണ സംഖ്യ പിടിച്ച് നിർത്താൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് എത്രത്തോളം കഴിയുമെന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||