2020-05-09 By Admin
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.രണ്ടു പേരും കഴിഞ്ഞ ദിവസം വിദേശത്തുനിന്നെത്തിയവരാണ്. ദുബൈയിൽ നിന്നും കോഴിക്കോട്ടെത്തിയ ആൾക്കും അബുദാബിയിൽ നിന്ന് കൊച്ചിയിൽ എത്തിയ ആൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 17 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇന്ന് ഒരാൾ രോഗ മുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു.