ഹൃദയവുമായി ഹൃദ്യമായ ആദ്യ യാത്ര: സർക്കാരിന്റെ വാടക ഹെലികോപ്ടർ കൊച്ചിയിലെത്തി.

2020-05-09 By Admin

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയുടെ ഹൃദയവുമായി സർക്കാരിന്റെ വാടക ഹെലികോപ്റ്ററിന്റെ ആദ്യ യാത്ര കൊച്ചിയിലേക്ക്. കൊച്ചിയിൽ ചികിത്സയിലുള്ള രോഗിക്ക് മാറ്റി വെക്കാനായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ്ഹെലികോപ്റ്റർ ഹൃദയവുമായി കൊച്ചി ലിസ്സി ആശുപത്രിയിലേക്ക് പറന്നത്. കോതമംഗലം സ്വദേശിക്കാണ് ഹൃദയം മാറ്റി വെക്കുക. കൊച്ചി ലിസ്സി ആശുപത്രിയിലെ ഹൃദയമാറ്റ ശാസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വെളുപ്പിനെ തിരുവനന്തപുരത്തെത്തിയിരുന്നു. മസ്തിഷ്കമരണം സംഭവിച്ച 50 കാരിയുടെ ഹൃദയവുമായാണ് വൈകിട്ടോടെ ഇവർ കൊച്ചിയിലെത്തിയത്.
 കോവിഡ് പശ്ച്ചാത്തലത്തിൽ സർക്കാർ ഉയർന്ന വാടക നൽകി ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത് വൻ വിവാദമായിരുന്നു. മാവോവാദികളെ കണ്ടെത്താനും സംസ്ഥാനത്തിന്റെ അടിയന്തിര സാഹചര്യം നേരിടാനാണ് ഹെലികോപ്റ്റർ വാടകക്കെടുത്തതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||