2020-05-09 By Admin
ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂന്തോട്ടത്തിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ റായ്‌പൂരിലെ നാരായണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണുള്ളതെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.