കോവിഡിനായി സ്വയം വികസിപ്പിച്ച മരുന്ന് കഴിച്ചു: ഫാർമസിസ്റ്റിനു ദാരുണാന്ത്യം

2020-05-09 By Admin

ചെന്നൈ : കോവിഡ് ചികിത്സക്കായി സ്വയം വികസിപ്പിച്ച മരുന്ന് കഴിച്ച ഔഷധ കമ്പനിയിലെ മാനേജർ മരിച്ചു. മരുന്ന് കമ്പനി ഉടമയായ രാജ് കുമാറും, അതെ കമ്പനിയിലെ പ്രൊഡക്ഷൻ മാനേജരും ഫാർമസിസ്റ്റുമായി ജോലി നോക്കുന്ന കെ. ശിവനേശനും ചേർന്ന് വികസിപ്പിച്ച മരുന്ന് ഇവർ സ്വന്തം ശരീരത്തിൽ തന്നെ പരീക്ഷിച്ചു നോക്കുകയായിരുന്നു. കോവിഡിനായുള്ള മരുന്ന് കഴിച്ച ഉടൻ തന്നെ ഇരുവരും തളർന്നു വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവനേശൻ മരിച്ചു. ഇദ്ദേഹം മരുന്ന് കൂടുതൽ കഴിച്ചതായും കമ്പനി ഉടമ രണ്ടു തുള്ളി മരുന്ന് മാത്രമാണ് കഴിച്ചതെന്നും പറയുന്നു. രാജ്‌കുമാറിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||