2020-05-09 By Admin
ന്യൂഡൽഹി: കോവിഡ് 19 ബാധിച്ചവരുടെ പരിശോധനാ മാർഗനിർദ്ദേശം പുതുക്കി കേന്ദ്ര സർക്കാർ. പുതിയ മാർഗ നിർദ്ദേശം ശനിയാഴ്ച്ച നിലവിൽ വന്നു. പുതുക്കിയ മാനദണ്ഡം അനുസരിച്ച് ലക്ഷണങ്ങൾ ഇല്ലാത്തവർക്കും ചെറു ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെയും പരിശോധനാ ഇല്ലാതെ ഡിസ്ചാർജ് ചെയ്യാമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശം. ഇവർക്ക് സ്രവ പരിശോധന ആവശ്യമില്ല. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് 10 ദിവസത്തിനു ശേഷം ചെറു രോഗലക്ഷണം ഉള്ളവരെ ഡിസ്ചാർജ് ചെയ്യാം. പനി മാറി മൂന്നു ദിവസത്തിനുള്ളിൽ ഇവരെ ഡിസ്ചാർജ് ചെയ്യാം. ഇന്ത്യയിൽ ഭൂരിപക്ഷം രോഗികളും ഈ ഗണത്തിൽപെടുന്നവരാണ്. ഇതോടു കൂടി രോഗികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകും.