ലോക് ഡൗൺ ലംഘിച്ച് കട തുറന്നു: ടി. നസിറുദ്ദീനെതിരെ കേസ്.

2020-05-09 By Admin

കോഴിക്കോട്: ലോക് ഡൗൺ ലംഘിച്ച് കട തുടന്ന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് മിഠായി തെരുവിലെ കട തുറന്ന ഉടനെ പോലീസ് എത്തി അടപ്പിക്കുകയായിരുന്നു. തുടർന്നാണ് കേസെടുത്തത്. നസിറുദ്ദീൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്. ലോക് ഡൗണിൽ മിഠായിത്തെരുവിലും വലിയങ്ങാടിയിലും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറന്നു പ്രവർത്തിക്കാനാണ് ജില്ലാ ഭരണ കൂടത്തിന്റെ അനുമതി.
കട തുറക്കരുതെന്ന ഉത്തരവ് നിലനിൽക്കുന്നെങ്കിലും കലക്ടറുമായി ഇക്കാര്യം സംസാരിച്ചപ്പോൾ കട തുറക്കുന്നത് എതിർത്തിരുന്നില്ലെന്നും അതിനാലാണ് കട തുറന്നതെന്നും ടി. നസിറുദ്ദീൻ പ്രതികരിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||