2020-05-09 By Admin
ഷാർജ: ഗൾഫിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. ഒരാൾ യു എ ഇ യിലും മറ്റൊരാൾ സൗദിയിലുമാണ് മരിച്ചത്. യു എ ഇ യിലെ ഷാർജയിൽ തൃശൂർ മതിലകം സ്വദേശി അബ്ദുൽ റസ്സാക്ക് (49) ആണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് യു എ ഇയിൽ മരിച്ച മലയാളികളുടെ എണ്ണം 43 ആയി.
കൊല്ലം മൈനാഗപ്പള്ളി തുണ്ടിൽ കിഴക്കേതിൽ ശരീഫ് ഇബ്രാഹിം കുട്ടി (43) യാണ് റിയാദിൽ മരിച്ചത്. അതീഖയിലെ പച്ചക്കറിക്കടയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.