റിയാദ് വിമാനം കരിപ്പൂരെത്തി. 2 യാത്രക്കാരെ ഐസൊലേഷനിലേക്ക് മാറ്റി

2020-05-09 By Admin

കരിപ്പൂർ: റിയാദിൽ നിന്നുള്ള പ്രത്യേക വിമാനം കരിപ്പൂരെത്തി. ഇതിൽ രണ്ട് യാത്രക്കാരെ ഐസൊലേഷനിലേക്ക് മാറ്റി. കോവിഡ് ലക്ഷണങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാൾക്ക് ചുമയും മറ്റൊരാൾക്ക് അലർജിയുമാണ് അനുഭവപ്പെട്ടത്. അർബുദത്തിനു ചികിത്സ തേടിയിരുന്ന മറ്റൊരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർ ചികിത്സക്കായി മാറ്റി. പൂർണ ഗർഭിണിയായ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 152 യാത്രക്കാരുമായി റിയാദിൽ നിന്നുള്ള വിമാനം ഇന്നലെ രാത്രി 8 മണിയോടെയാണ് കരിപ്പൂരിൽ ലാൻഡ് ചെയ്തത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||