2020-05-08 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 503 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് 10 പേർ രോഗമുക്തി നേടി. ഇതോടെ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 16 ആയി കുറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.