2020-05-08 By Admin
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന സരോജിനി നായിഡുവിന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തിലെ നായിക ദീപിക ചിഖ്‌ലിയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന ജനപ്രിയ സീരിയലായ രാമാനന്ദ് സാഗറിന്റെ രാമായണ യിൽ സീതയായി വേഷമിട്ട നടിയാണ് ദീപിക. സരോജിനി എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ആകാശ് നായിക്, ധീരജ് മിശ്ര എന്നിവർ ചേർന്നാണ്. റോയൽ ഫിലിം മീഡിയയുടെ ബാനറിൽ കാനു ഭായ് പട്ടേലാണ് സിനിമ നിർമിക്കുന്നത്.