2020-05-08 By Admin
ന്യൂഡൽഹി : ലോക് ഡൗൺ കാലത്ത് മദ്യം ഹോം ഡെലിവറി നൽകുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി. ലോക് ഡൗൺ കാലത്തെ മദ്യ വിൽപ്പന ജന ജീവിതത്തെ ബാധിക്കുന്നുവെന്ന് കാട്ടി സമർപ്പിച്ച പൊതു താല്പര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ലോക് ഡൗൺ കാലത്ത് മദ്യശാലക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇത് സഹായകമാകുമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാൽ സംസ്ഥാന സർക്കാരുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.