2020-05-08 By Admin
തിരുവല്ല: തിരുവല്ല പാലിയേക്കരയിലെ കന്യാസ്ത്രീ മഠത്തിനു സമീപത്തെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈദിക വിദ്യാർഥിനിയുടെ മരണം മുങ്ങി മരണമെന്ന് പ്രാഥമിക റിപ്പോർട്ട്. മൃതദേഹത്തിന്റെ കാലുകളിൽ ചെറിയ മുറിവുകളുണ്ടെങ്കിലും അത് വീഴ്ചയിൽ സംഭവിച്ചതാണെന്നും ബലപ്രയോഗത്തിന്റെ പാടുകളൊന്നും ഇല്ലെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മാർട്ടം നടന്നത്. സംഭവം സംബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി.