കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

2020-05-08 By Admin

പാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് പനി ബാധിച്ച് മരിച്ചു. അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ വരംഗപാടി ഊരിലെ കാർത്തിക് (23 ) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം.
     കഴിഞ്ഞമാസം 28 നു കാർത്തിക് തമിഴ്‌നാട്ടിലെ ബന്ധുവിന്റെ മരണത്തിൽ പങ്കെടുത്തിരുന്നു. കാനന പാതയിലൂടെ നടന്നാണ് ചടങ്ങിൽ പങ്കെടുത്തതും തിരികെ വന്നതും. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ബുധനാഴ്ച്ച പനിയും വയറിളക്കവും കൂടിയതിനാൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലും പിന്നീട് എം. ഇ. എസ്  ആശുപത്രിയിലും കൊണ്ടുപോയി. രോഗം മൂർച്ഛിച്ചതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇയാളുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||