2020-05-08 By Admin
എരുമപ്പെട്ടി: ലോക്ഡൗൺ ലംഘിച്ച് ആർ എസ് എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ചടങ്ങു നടത്തിയ ബിജെപി നേതാവും 3 പേരും അറസ്റ്റിൽ. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ.ചന്ദ്രൻ ഉൾപ്പെടെ ഉള്ളവരാണ് അറസ്റ്റിലായത്. തൃശൂർ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിലാണ് സംഭവം. ലോക്ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ നടന്ന ഭാഗവത പാരായണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 50 ഓളം പേർ പങ്കെടുത്തു. വിവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ ആളുകൾ ചിതറി ഓടുകയായിരുന്നു.