തൊഴിലാളികൾക്ക് സഹായമെത്തിക്കാതെ ലോക്ഡൗൺ ഈ രീതിയിൽ തുടരാനാവില്ലെന്ന് രാഹുൽ ഗാന്ധി

2020-05-08 By Admin

ന്യൂഡൽഹി :  ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാതെ ലോക്ഡൗൺ ഈ രീതിയിൽ തുടരാനാവില്ലെന്ന് രാഹുൽ ഗാന്ധി. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് സഹായമെത്തിക്കണം. സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്നും ചെറുകിട വ്യവസായികൾക്ക് സഹായം നൽകാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സൂം ആപ്പ്ളിക്കേഷൻ വഴി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. ജനത്തിന് സഹായം എത്തിക്കാതെയുള്ള ലോക്ഡൗൺ ദുരന്തമാകും. എപ്പോഴാണ് സമ്പദ് വ്യവസ്ഥയിലെ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്, അതിനുള്ള മാന ദണ്ഡങ്ങൾ എന്താണെന്ന് അറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||