2020-05-06 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഏഴ് പേർക്ക് ഇന്ന് രോഗം ഭേദമായി.
502 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ആകെ ചികിത്സയിൽ കഴിയുന്നവർ 30 പേരാണ്. ഇന്ന് 58 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
14,670 പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. അതിൽ 14,402 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 268 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിഞ്ഞ് വരുന്നു. ഇതുവരെ 34,599 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. അതിൽ 34,063 പേരുടെ ഫലവും നെഗറ്റീവ് ആണ്.
ഇന്ന് 1184 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. സംസ്ഥാനത്ത് പുതിയതായി ഹോട്ട്സ്പോട്ടുകളൊന്നും തന്നെയില്ല.