2020-05-06 By Admin
തിരുവനന്തപുരം: വർക്കല നഗരസഭയിലെ ഒരു വാർഡ് മാത്രം ഹോട്സ്പോട്ട് ആയതോടെ വർക്കലയിൽ ഏതാനും ഇളവുകൾ അനുവദിച്ചു. പ്രദേശത്ത് ഇന്നലെ മുതൽ കൂടുതൽ കടകൾ തുറന്നു.
പുത്തൻചന്ത സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വർക്കല നഗരസഭാ പരിധി ഹോട്സ്പോട്ടാക്കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചയാൾ താമസിക്കുന്ന 17-ാം വാർഡ് മാത്രമാണ് നിലവിൽ ഹോട്സ്പോട്ട്.
ഒറ്റനിലയിലുള്ള തുണിക്കടകൾ, ഹാർഡ് വെയർ, ഇലക്ട്രിക് ഷോപ്പുകൾ ഉൾപ്പെടെയുള്ളവ തുറന്നു. ചന്തകൾ പൂർണതോതിൽ പ്രവർത്തിച്ചില്ല. റോഡരികിലുള്ള മത്സ്യ വിൽപ്പനയും ഇവിടെ അനുവദിച്ചിട്ടില്ല.