2020-05-06 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ ലോക്ക്ഡൗണിന് ശേഷം തുറന്നാൽ മതിയെന്ന് ധാരണ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തില്ല.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നേരത്തെ പറഞ്ഞ നിലപാടില്‍ തുടര്‍ന്നാല്‍ മതിയെന്നാണ് ധാരണ. ലോക്ക്ഡൗണിന് ശേഷം മാത്രമേ മദ്യശാലകള്‍ തുറക്കുന്നത് ആലോചനയിലുള്ളുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ദിനാഘോഷ പരിപാടികൾ റദ്ദാക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.