2020-05-06 By Admin
തിരുവനന്തപുരം: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ നാളെ മുതൽ തിരിച്ചെത്തും. നാളെ കേരളത്തിലെത്തുക രണ്ട് വിമാനങ്ങൾ മാത്രമാണ്.
അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട് വിമാനങ്ങൾ നാളെ രാത്രി എത്തിച്ചേരും. നാളെ എത്താനിരുന്ന ദോഹ-കൊച്ചി സർവീസ് ശനിയാഴ്ചത്തേക്ക് മാറ്റി.
കൊച്ചിയിലും കോഴിക്കോടും നാളെ രാത്രി 9.40 നാണ് വിമാനമെത്തുക. ഓരോ വിമാനത്തിലും 170 ൽ താഴെ യാത്രക്കാരാകും ഉള്ളത്. നാളെ ഉച്ചക്ക് 12.30 നാണ് വിമാനങ്ങൾ കേരളത്തിൽ നിന്നും തിരിക്കുന്നത്.
പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം സജ്ജമായെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ നായര്‍ അറിയിച്ചു.