2020-05-06 By Admin
ബര്‍ലിന്‍: ജർമ്മനിയിൽ റസ്റ്റോറന്റുകൾ രണ്ടാഴ്ചയ്ക്കുള്ളില്‍ തുറക്കാന്‍ അനുമതി നല്‍കുന്നത് മന്ത്രിസഭയുടെ പരിഗണനയില്‍. ഇതിനൊപ്പം ബാറുകള്‍ക്കും അനുമതി നല്‍കിയേക്കും.
സ്കൂളുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നതും കായിക പരിപാടികള്‍ പുനരാരംഭിക്കുന്നതും ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ സജീവമായി പരിഗണിക്കുന്നു.
രാജ്യത്തെ കാര്‍ കമ്പനി പ്രതിനിധികള്‍ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് രാഷ്ട്രീയ നേതൃത്വവുമായി ചര്‍ച്ചകളും നടത്തി വരുകയാണ്.