'ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസ് ഒരു പൈസ പോലും നൽകില്ല' -കെ മുരളീധരൻ

2020-05-06 By Admin

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസ് ഒരു പൈസ പോലും നൽകില്ലെന്ന് കെ മുരളീധരൻ. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുന്നത് ഭൂരിഭാഗവും കള്ളമാണെന്നും പിണറായി വിജയന്‍ ധിക്കാരിയായ മുഖ്യമന്ത്രിയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ഇനി ഒരു വര്‍ഷം കൂടി മാത്രമേ പിണറായിയെ സഹിക്കേണ്ടതുള്ളൂവെന്നും ഡിക്ഷ്ണറിയില്‍ ഇല്ലാത്ത വാക്കുകള്‍ വരെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് പിണറായി പറഞ്ഞെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തിനുള്ള തുക കോൺഗ്രസ് നൽകിയപ്പോൾ സംസ്ഥാനം അത് നിരസിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മുരളീധരന്റെ പ്രതികരണം. 

ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ കളക്ടര്‍മാരും തുക സ്വീകരിച്ചില്ലെന്നും എന്തുകൊണ്ടാണ് തുക വാങ്ങാത്തതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രശ്‌നം കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ടതാണെന്നും സംസ്ഥാന സര്‍ക്കാര്‍ അതില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||