എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മെയ് 20 മുതല്‍ നടത്തുന്നത് പരിഗണനയിൽ

2020-05-06 By Admin

തിരുവനന്തപുരം: മാറ്റിവച്ച എസ്.എസ്.എൽ.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മെയ് 20 മുതല്‍ നടത്താന്‍ ആലോചന. തുടര്‍ച്ചയായ ദിവസങ്ങളില്‍ പരീക്ഷ പൂര്‍ത്തിയാക്കുന്ന കാര്യമാണ് പരിഗണനയിൽ. കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിര്‍ണയം മേയ് 11 മുതല്‍ തുടങ്ങാനും നീക്കമുണ്ട്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. 

എസ്.എസ്.എൽ.സി ക്ക് 3 പരീക്ഷയും പ്ലസ് ടുവിന് 4 പരീക്ഷയുമാണ് ബാക്കിയുള്ളത്. പ്ലസ് വണ്‍ പരീക്ഷയും മൂല്യനിര്‍ണയവും പിന്നീട് നടത്താമെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ആ തീരുമാനം മാറ്റി. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 20 പേരും ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് 30 പേരുമായിരുന്നു നേരത്തെ ഒരു പരീക്ഷാഹാളില്‍. 

സാമൂഹിക അകലം പാലിക്കാന്‍ പരീക്ഷ നടത്തിപ്പിനായി കൂടുതല്‍ ക്ലാസ് മുറികള്‍ ഒരുക്കും. മൂല്യനിര്‍ണയത്തിന് കൂടുതല്‍ അധ്യാപകരെയും അവര്‍ക്ക് അധിക സമയം ഡ്യൂട്ടിയുമാണ് പരിഗണനയില്‍. രാജ്യ വ്യാപക ലോക്ക്ഡൗണ്‍ മെയ് 17 ഓടെ അവസാനിക്കുമെന്നാണ് വിലയിരുത്തൽ.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||