പ്രവാസികളെ സ്വീകരിക്കാനായി തലസ്ഥാനം സജ്ജം

2020-05-06 By Admin

തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള എല്ലാ വിധ സൗകര്യങ്ങളുമൊരുക്കി തലസ്ഥാനം സജ്ജമായിക്കഴിഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാനാണ്‌ സംവിധാനങ്ങളൊരുക്കിയത്‌. 

11,217 പേർക്ക് സർക്കാർ ചെലവിൽ നിരീക്ഷണത്തിൽ കഴിയാം. 6,471 പേർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിലും. സർക്കാർ മാർഗനിർദേശങ്ങളനുസരിച്ച് ഇവർ നിരീക്ഷണ കാലാവധി പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. 

വിവിധ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ താമസ സൗകര്യത്തിനായി ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ പേർ വന്നാൽ നിരീക്ഷണത്തിൽ പാർപ്പിക്കാൻ വിവിധ സ്ഥലങ്ങളിലായി കണ്ടെത്തിയ 178 ഹാളുകൾ ഉപയോഗിക്കും. 

വിശദമായി ഇവരെ പരിശോധിച്ച ശേഷം രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്ക് മറ്റും. നിരീക്ഷണത്തിലുള്ളവർക്ക് ആരോഗ്യ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങളുമൊരുക്കും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||