രാജ്യത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു, 24 മണിക്കൂറിനിടെ മരിച്ചത് 126 പേർ

2020-05-06 By Admin

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു. 24 മണിക്കൂറിനിടെ മരിച്ചത് 126 പേർ. ഇതോടെ ഇതുവരെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1694 ആയി. ആകെ രോഗബാധിതർ 49,391 പേരുമായിട്ടുണ്ട്. 2958 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം പുതിയതായി രോഗം സ്ഥിരീകരിച്ചത്. 

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 16,000 ത്തിലേക്ക് അടുത്തു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 984 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് ഇത് വരെ 15,525 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചു. 

ഡൽഹിയിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച 206 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5104 ആയി. 64 പേരാണ് ഡൽഹിയിൽ ഇതുവരെ വരെ മരിച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||