2020-05-06 By Admin
ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2.58 ലക്ഷം കവിഞ്ഞു. ആകെ രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടന്നിരിക്കുകയാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം 37,27,802 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അമേരിക്കയിലാണ് മരണനിരക്ക് ഏറ്റവും കൂടുതൽ. 72,271 പേരാണ് ഇതുവരെ അമേരിക്കയിൽ മരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേറെയായി.
യു.കെയിൽ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 29,501 ആയി. ഇറ്റലിയിൽ മരണസംഖ്യ 29,315 ആയും ഉയർന്നു.
സ്‌പെയിനിൽ 25,613 പേരും ഫ്രാൻസിൽ 25,537 പേരും ബെൽജിയത്തിൽ 8,016 പേരുമാണ് രോഗം ബാധിച്ച് മരിച്ചത്.