2020-05-05 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് സ്വദേശികളാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും. ഇവർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.
അതേസമയം ഇന്ന് സംസ്ഥാനത്ത് ആരും തന്നെ കൊവിഡ് മുക്തി നേടിയിട്ടില്ല. 502 പേർക്ക് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ആകെ ചികിത്സയിൽ കഴിയുന്നവർ 37 പേരാണ്. ഇന്ന് 86 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
21,342 പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 21,304 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 38 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിഞ്ഞ് വരുന്നു. ഇതുവരെ 33,700 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. അതിൽ 33,265 പേരുടെ ഫലവും നെഗറ്റീവ് ആണ്.
നിലവിൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 18 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്. കോട്ടയം- ആറ്, വയനാട്-നാല്, കൊല്ലം- മൂന്ന്, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ ഒന്ന് വീതം രോഗികളുമാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് പുതിയതായി ഹോട്ട്സ്പോട്ടുകളൊന്നും തന്നെയില്ല.