എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

2020-05-05 By Admin

ആനാട്: ആനാട് ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കല്‍ എന്ന പദ്ധതിയുടെ ഭാഗമായി മേശയും കസേരകളും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ് വിദ്യാർത്ഥികൾക്ക് നല്‍കി ഉത്‌ഘാടനം ചെയ്തു. 

പഞ്ചായത്തിലെ നിര്‍ദ്ധനരും പഠനത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരുമായ എസ്.സി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഗ്രാമപഞ്ചായത്തിന്‍റെ ഈ കൈത്താങ്ങിന് അര്‍ഹരായത്. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻ അക്ബര്‍ഷാ, വാര്‍ഡ് മെമ്പര്‍ ചിത്രലേഖ, ഹെഡ്മാസ്റ്റര്‍ ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||