2020-05-05 By Admin
ആനാട്: ആനാട് ഗ്രാമ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് സംഭാവന നൽകി വേട്ടംപള്ളി കെ.കെ.വി.യു.പി.എസും ചുള്ളിമാനൂര്‍ എസ്.എച്ച്.യു.പി.എസും. അരിയും പലവ്യഞ്ജനങ്ങളും മുട്ടയും ഇരു വിദ്യാലയങ്ങളിലെ അധികാരികളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷിന് കൈമാറി.
വേട്ടംപള്ളി കെ.കെ.വി.യു.പി.എസ് ഹെഡ് മിസ്ട്രസ് ശ്രീകല ബി.എല്‍ ന്റെ നേതൃത്വത്തിലാണ് സാധങ്ങൾ കൈമാറിയത്. ഹെഡ് മാസ്റ്റര്‍ ലോറന്‍സിന്റെ നേതൃത്വത്തിലാണ് ചുള്ളിമാനൂര്‍ എസ്.എച്ച്.യു.പി.എസ് സാധനങ്ങൾ നൽകിയത്.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാൻ, എസ്.എം.സി ചെയര്‍മാന്‍ രതീഷ്, അദ്ധ്യാപകരായ റസിയ ബീവി, പ്രീതാകുമാരി, ബാബു എന്നിവർ സന്നിഹിതർ ആയിരുന്നു.