nta.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
2020-05-05 By Admin
ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ മെയിൻ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ജൂലൈ 26 നാണ് നീറ്റ് എക്സാം നടത്തുക.
ജെ.ഇ.ഇ മെയിൻ പരീക്ഷകൾ ജൂലൈ 18 മുതൽ 23 വരെയുള്ള തീയതികളിലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ ഉടൻ ലഭ്യമാകും. nta.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
നേരത്തെ പ്രവേശന പരീക്ഷകൾ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്താനിരിക്കെയാണ് കൊവിഡ് വെല്ലുവിളി ഉയർത്തിയത്. ഇതിനെ തുടർന്നാണ് പരീക്ഷ മാറ്റിവച്ചത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് രണ്ട് പരീക്ഷകളും നടത്തുന്നത്.