ജീവിതത്തിന്റെ ചിത്രങ്ങൾ; പുലിറ്റ്സർ പുരസ്‌കാരം നേടി 3 കശ്മീരി ഫോട്ടോഗ്രാഫർമാർ

2020-05-05 By Admin

മാധ്യമ പ്രവർത്തനത്തിന് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ പുലിറ്റ്സർ പുരസ്‌കാരത്തിന് അർഹരായി ഇന്ത്യയിലെ ന്യൂസ് ഏജന്‍സി ഫോട്ടോഗ്രാഫര്‍മാര്‍. 2020 ലെ ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തില്‍ അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍മാരായ ദാര്‍ യാസിന്‍, മുക്താര്‍ ഖാന്‍, ചന്നി ആനന്ദ് എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.  

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടർന്ന് ജമ്മു-കശ്മീരിലുണ്ടായ സംഘർഷാവസ്ഥയുടെ ഭീകരതയാണ് ന്യൂസ് ഏജൻസി ഫോട്ടോഗ്രാഫർമാർ തങ്ങളുടെ ക്യാമറകളിൽ പകർത്തിയത്. കശ്മീരിലെ പ്രധാന നഗരമായ ശ്രീനഗറില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍മാരാണ് യാസിനും മുക്താര്‍ ഖാനും. ജമ്മു കശ്മീര്‍ ജില്ലയിലാണ് ആനന്ദ് ജോലിചെയ്യുന്നത്. 

ശ്രീനഗറില്‍ പൊലീസുമായി നടക്കുന്ന സംഘര്‍ഷാവസ്ഥയില്‍ കശ്മീരി യുവാവ് ഇന്ത്യന്‍ പൊലീസിന്റെ വാഹനത്തിന്റെ ബോണറ്റിലേക്ക് ചാടി കല്ലെറിയുന്ന ചിത്രമാണ് ദാര്‍ യാസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. 

ഇന്ത്യന്‍ പട്ടാളക്കാര്‍ എറിഞ്ഞതെന്ന് കരുതപ്പെടുന്ന മാര്‍ബിള്‍ ബോളുകൊണ്ട് വലത് കണ്ണിന് പരിക്കേറ്റ മുനീഫ നാസിര്‍ എന്ന ആറു വയസ്സുകാരിയുടെ ചിത്രമാണ് മുക്താര്‍ ഖാന് പുരസ്‌കാരം നേടിക്കൊടുത്തത്. 

ഇന്ത്യാ- പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 35 കിലോമീറ്റര്‍ ഇപ്പുറത്ത് ജാഗ്രതയോടെ നിരീക്ഷണം നടത്തുന്ന ബി.എസ്.എഫ് പട്ടാളക്കാരന്റെ ചിത്രത്തിനാണ് ചന്നി ആനന്ദിന് പുരസ്‌കാരം ലഭിച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||