2020-05-05 By Admin
പാരീസ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ നിരീക്ഷിക്കാൻ സി.സി.ടി.വി ക്യാമറ സജ്ജമാക്കി ഫ്രാൻസ്. ജനങ്ങൾ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും മാസ്കുകൾ ധരിക്കുന്നുണ്ടോ എന്നുമറിയുന്നതിന് വേണ്ടിയാണിത്.
ഫ്രഞ്ച് സർക്കാരാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. രാജ്യത്താകമാനം സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നത് ഉറപ്പാക്കിയിട്ടുണ്ട്.
സോഷ്യല്‍ ഡിസ്റ്റന്‍സിങ്- മാസ്ക് നിരീക്ഷണത്തിനുള്ള ഓട്ടോമാറ്റിക് സോഫ്റ്റ് വെയര്‍ പുതിയതായി ഓരോ ക്യാമറക്ക് വേണ്ടിയും ഇന്‍സ്റ്റോള്‍ ചെയ്യണം. ഇത് വഴിയാണ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങൾ ഓട്ടോമാറ്റിക്കായി സോര്‍ട്ട് ചെയ്യപ്പെടുക.