2020-05-05 By Admin
തിരുവനന്തപുരം: കളിയിക്കാവിളയിൽ നോർക്ക പാസുമായെത്തിയ മുപ്പത് മലയാളികളെ ചെക്ക്പോസ്റ്റ് കടത്തിവിടാതെ തമിഴ്നാട്. തമിഴ്‍നാട് നൽകുന്ന ഇ-പാസ്സ് ഇല്ലാതെ ഇവരെ കേരളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് തമിഴ്നാട് പോലീസ്.
എന്നാൽ കേരളത്തിന്റെ പാസ് കൈവശമുണ്ടെന്നും തമിഴ്‌നാടിന്റെ പാസ് പ്രത്യേകം വേണമെന്ന കാര്യം തങ്ങൾക്കറിയില്ലെന്നുമാണ് മലയാളികൾ വ്യക്തമാക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത രേഖകളുമായാണ് ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ പതിനഞ്ചോളം വാഹനങ്ങളിലാണ് ഇവര്‍ ഇവര്‍ ചെക്ക്‌പോസ്റ്റിലെത്തിയത്.
തിരുവനന്തപുരം ജില്ല കളക്ടർക്ക് ഇവർ പരാതി നൽകിയിരിക്കുകയാണ്. വിഷയത്തിൽ തിരുവനന്തപുരം കളക്ടർ നാഗര്‍കോവില്‍ കലക്ടറുമായി ഇടപെട്ട് അനുമതി തേടണം. എന്നാൽ മാത്രമേ ചെക്ക്പോസ്റ്റ് വഴി മലയാളികൾക്ക് കേരളത്തിലേക്ക് പ്രവേശിക്കാനാകൂ.