2020-05-05 By Admin
മലയാള സിനിമയിൽ താരജാടകളില്ലാത്ത നടി എന്ന വിശേഷണത്തിന് അർഹയായ നടിയാണ് അനുശ്രീ. 2012 ൽ ലാൽജോസ് സംവിധാനം ചെയ്ത 'ഡയമണ്ട് നെക്‌ലെയ്സ്' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് താരമെത്തുന്നത്.
ഇപ്പോൾ ചിത്രം ഇറങ്ങിയിട്ട് എട്ട് വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ ലാൽജോസിന് നന്ദി പറയുകയാണ് അനുശ്രീ. ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് താരം തന്റെ സന്തോഷം പങ്കുവച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
ലാൽജോസ് എന്ന സംവിധായകനിലൂടെ.. എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ..സിനിമ എന്ന മായാലോകത്തിലേക്ക് ഞാൻ വന്നിട്ട് 8 വർഷം...എന്റെ ആദ്യ സിനിമ റിലീസ് ആയത് 8 വർഷം മുന്നേ ഉള്ള ഈ ദിവസം ആണ് ...
ലൊക്കേഷനിലേക്ക് ഞാൻ ആദ്യം ചെന്ന നിമിഷം, എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം, ആദ്യമായി ഡബ്ബിങ് ചെയ്തത്, തീയേറ്ററിൽ എന്നെ ഞാൻ ആദ്യമായി കണ്ടത് എല്ലാം എല്ലാം ഇപ്പഴും മനസ്സിൽ ഉണ്ട് ..
എല്ലാവരോടും ഒരുപാട് നന്ദി ..എന്നെ സ്നേഹിച്ചതിനും സപ്പോർട്ട് തന്നതിനും ...പ്രത്യേകിച്ച് ലാൽസാറിനോട് ..ലാൽ സാർ..അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു ...ഒരുപാട് ഒരുപാട് നന്ദി അങ്ങയോടാണ്...