'ധോണിയും ഗാംഗുലിയും കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിവുള്ളവർ'

2020-05-05 By Admin

ടീമിനെ നയിക്കുന്നതിൽ എക്കാലത്തും മികച്ച് നിന്ന ക്യാപ്റ്റന്മാരാണ് സൗരവ് ഗാംഗുലിയും മഹേന്ദ്ര സിംഗ് ധോണിയും. ഇരുവരും ടീമിന് നൽകിയിരുന്ന ആത്മവിശ്വാസവും മറ്റും ഇന്ത്യ ഏറെ ചർച്ച ചെയ്തിട്ടുള്ളതാണ്. 

ഇപ്പോഴിതാ ഇന്ത്യയുടെ നായകന്മാരായിരുന്ന ഇരുവരെ കുറിച്ചും വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആശിഷ് നെഹ്റ. ഗാംഗുലിക്കും ധോണിക്കുമൊപ്പം കളിക്കാൻ തനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ടെന്നും രണ്ട് പേരും കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിവുള്ളവരാണെന്നും നെഹ്റ പറയുന്നു. 

ക്യാപ്റ്റൻ എന്ന നിലയിൽ ഇരുവരും വ്യത്യസ്തരാണ്. ഇരു ക്യാപ്റ്റന്മാരും നേരിട്ട പ്രതിസന്ധി പല വിധത്തിലുള്ളതാണ്. ഗാംഗുലി ടീമിന്റെ ക്യാപ്റ്റനായപ്പോള്‍ ടീം വളരെ പുതിയതായിരുന്നുവെങ്കില്‍ സീനിയര്‍ താരങ്ങളെ കൈകാര്യം ചെയ്യുക എന്നതായിരുന്നു ധോനിക്കുണ്ടായിരുന്ന വെല്ലുവിളി. ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്ന് ഗാംഗുലിക്കറിയാമായിരുന്നു. എല്ലാ പുതിയ കളിക്കാരെയും അദ്ദേഹം പിന്തുണച്ചിരുന്നു. ഗാംഗുലിയുടെ നായകത്വത്തിലാണ് 2001 ൽ ഓസ്‌ട്രേലിയയെ ഇന്ത്യ തോൽപ്പിച്ചത്. 

എന്നാൽ എല്ലാവിധ കണക്ക് കൂട്ടലുകളുമുള്ള നായകനാണ് ധോണി. സീനിയർമാരായിരുന്നിട്ടും സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, വി.വി.എസ് ലക്ഷ്മൺ എന്നിവരെ ധോണി കൈകാര്യം ചെയ്ത രീതി ഏറെ പ്രശംസനീയമാണ്. ധോണി ലോകകപ്പ് ടി20 കിരീടം ജയിച്ചാണ് കളത്തിലേക്കെത്തിയത്. അദ്ദേഹം തന്നെയും ടീമിനെയും അത്ഭുതകരമായി മുന്നോട്ട് കൊണ്ടുപോയി - നെഹ്റ പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||