2020-05-05 By Admin
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണം 1,568 ആയി. 24 മണിക്കൂറിനിടെ 195 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്.
കഴിഞ്ഞ ദിവസം മാത്രം പുതിയതായി രോഗം സ്ഥിരീകരിച്ചത് 3900 പേർക്കാണ്. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നതും ആദ്യമായാണ്.
മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 35 പേർ മരണപ്പെട്ടു. ആകെ രോഗികളുടെ എണ്ണം പതിനാലായിരം കടന്നു. ത്രിപുരയിൽ ബി.എസ്.എഫ് ക്യാമ്പിലും രോഗം പടർന്ന് പിടിക്കുകയാണ്. ജമ്മു കാശ്മീരിൽ ഇന്നലെ മാത്രം 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.