2020-05-04 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് 61 പേരുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. രോഗ ബാധയുണ്ടായിരുന്ന 61 പേരുടെ റിസൾട്ട് നെഗറ്റീവ് ആയതോടെ ഇവർ ഇന്ന് ആശുപത്രി വിടും.
നിലവിൽ 34 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.499 പേർക്ക് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ആകെ ചികിത്സയിൽ കഴിയുന്നവർ 95 പേരാണ്.
21,724 പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 21,352 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 372 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിഞ്ഞ് വരുന്നു.
ഇതുവരെ 33010 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. അതിൽ 32315 പേരുടെ ഫലവും നെഗറ്റീവ് ആണ്.