ഗ്രൂപ്പ് ചാറ്റിനിടെ മോശമായി പെരുമാറിയ നടനെതിരെ നിയമ നടപടിക്കൊരുങ്ങി രഞ്ജിനി

2020-05-04 By Admin

ഗ്രൂപ്പ് ചാറ്റിനിടെ മോശം വാക്കുകൾ ഉപയോഗിച്ച നടനെതിരെ നിയമ നടപടിക്കൊരുങ്ങി നടി രഞ്ജിനി. വാട്സാപ്പ് ഗ്രൂപ്പ് ചാറ്റിനിടെയാണ് താരത്തിനെ മോശം വാക്കുകളാൽ പരാമർശിച്ചത്. വാസുദേവന്‍ എന്ന നാടക നടനെതിരെയാണ് താരം നിയമ നടപടിക്കൊരുങ്ങുന്നത്. 

നടനെതിരെ രഞ്ജിനി പോലീസിൽ പരാതി നൽകി എന്ന വാർത്ത നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ താൻ കേസ് കൊടുത്തിട്ടില്ലെന്നും നിയമപരമായ നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും താരം വ്യക്തമാക്കി. 

ഇതിലൂടെ നടന് വിശദീകരണം നല്‍കാനുള്ള അവസരമൊരുക്കുകയാണ് ചെയ്തതെന്നും എന്നാല്‍ ഇതുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ താന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും രഞ്ജിനി പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||